മുണ്ടക്കയം : ഹാരിസൺ ബോയ്സ് എസ്റ്റേറ്റിലെ കൊടികുത്തി ഡിവിഷനിൽ ഉറുമ്പിക്കര വനത്തിൽ നിന്നുള്ള കാട്ടുതീ പടർന്ന് കയറി നിരവധി റബ്ബർ മരങ്ങൾ കത്തിനശിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞാണ് തീ പടർന്ന് കയറിത്. ബോയ്സ് എസ്സ്റ്റേറ്റ് കൊടുകുത്തി ഡിവിഷനിൽ 97 ഫീൾഡിലായിരുന്നു തീപിടുത്തം . 100കണക്കിന് മരങ്ങൾ കത്തി നശിച്ചു.
എസ്റ്റേറ്റ് മാനേജർ മുഹമ്മദാലിയുടെ നേതൃത്വത്തിൽ തൊഴിലാളികളും ഫയർ ഫോഴ്സും ചേർന്ന് മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ പിടുത്തം നീയന്ത്രണ വിധേയമാക്കാനായത്.
