കോട്ടയം : ഓണക്കാലം ഗ്രാമീണ മേഖലയിലെ നാടൻ കലകളുടെയും കളികളുടെയും മത്സരച്ചൂട് തെളിയിക്കുന്ന നാളുകൾ കൂടിയാണ്. ആരോഗ്യപരമായ നിരവധി മത്സരങ്ങളാണ് ഓണക്കാലത്ത് നാട്ടിൻപുറങ്ങളിലെ ചെറുതും വലുതുമായ കളിക്കളങ്ങളിൽ അരങ്ങേറുക.
പകിട കളി ഇതിലൊന്നാണ്. ആവേശം വാനോളം ഉയരുന്ന നാടൻ കളികളിലൊന്നാണിത്. കോട്ടയത്ത് ഇറഞ്ഞാൽ ശ്രീരാമ വിലാസം എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പകിട കളി മത്സരം രണ്ടു മാസത്തോളമാണ് നീണ്ടുനിന്നത്.
ഇതിൻ്റെ ഫൈനൽ ഉത്രാടം നാളിൽ നടന്നു. നൂറുകണക്കിന് പകിടകളി പ്രേമികളുടെ ആരവത്തോടെ നടന്ന കളി നാല് മണിക്കൂർ നീണ്ടുനിന്നു. അത്യന്തം ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ ഹരീഷ് മധുരംചേരിയും സാബു മാലൊഴയും ചേർന്ന ടീം വിജയ കിരീടം കരസ്ഥമാക്കി.

കുട്ടികൾക്കും മുതിർന്നവർക്കുമള്ള ഓണക്കളികളും മത്സരങ്ങളും തുടർന്നുള്ളദിവസങ്ങളിൽ നടക്കും.
ഉത്രട്ടാതി നാളിൽ വാദ്യ മേളങ്ങളും കരകാട്ടവും നിശ്ചല ദൃശ്യങ്ങളും അകമ്പടിയോടെ നടത്തുന്ന കരവഞ്ചി ഘോഷയാത്രയോട് കൂടിയാണ് ഏകദേശം രണ്ട് മാസം നീണ്ടുനിന്ന ഓണാഘോഷത്തിന് അവസാനമാകുന്നത്.
കരയോഗം പ്രസിഡന്റ് ശിവരാമൻ നായർ ശ്രീശൈലം , സെക്രട്ടറി സുരേഷ്കുമാർ കൊട്ടാരത്തിൽ, പ്രോഗ്രാം കൺവീനർ രാജേഷ് രമാസദനം, പകിടകളി കൺവീനർ ഗിരീഷ് ഗിരീഷ് ഭവൻ തുടങ്ങിയവർ നേതൃത്വം നൽകി.
