മൂലമറ്റം (ഇടുക്കി) : അറക്കുളം കുടയത്തൂർ ഗ്രാമപഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തിൽ ഗ്രാമീണ മേഖലയിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഗ്രാമവണ്ടി സർവീസ് ആരംഭിച്ചു.
ഗ്രാമവണ്ടി പദ്ധതിയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫ് കർമ്മവും ഇടുക്കി എംഎൽഎ റോയി കെ പൗലോസ് നിർവഹിച്ചു.. അറക്കുളം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ അറക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ഉഷ ഗോപിനാഥ് അധ്യക്ഷയായി.
സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി മെമ്പർ കെ സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് മെമ്പർ സജി പി ജോസ്, കുടയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് പുഷ്പ വിജയൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മാത്യു സെബാസ്റ്റ്യൻ, സ്റ്റീഫൻ ജോർജ്, ഇളം ദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജു ഓടക്കൽ, k k മുരളീധരൻ, അറക്കുളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇമ്മാനുവൽ സൈമൺ, കുടയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നസിയ ഫൈസൽ, ഇരു പഞ്ചായത്തുകളിലെയും മെമ്പർമാർ വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു…
ഗ്രാമവണ്ടിക്ക് മൂന്നുങ്ക വയൽ, അറക്കുളം പഴയപള്ളി, വെങ്കിട്ട, കാഞ്ഞാർ, കൂവപ്പള്ളി, പുത്തേട്, പതിപ്പള്ളി, ആശ്രമം എന്നിവിടങ്ങളിൽ നാട്ടുകാർ സ്വീകരണം നൽകി. ഈ ഭരണസമിതിയുടെ 5 വർഷവും ഗ്രാമവണ്ടി മുടങ്ങാതെ സർവീസ് നടത്തുമെന്ന് അറക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ഉഷ ഗോപിനാഥ് അറിയിച്ചു.
മാസത്തിൽ 25 ദിവസമാണ് ഗ്രാമവണ്ടി സർവീസ് നടത്തുന്നത്.. ഞായർ, രണ്ടാം ശനി, മറ്റ് പൊതു അവധി ദിവസങ്ങളിൽ സർവീസ് ഉണ്ടായിരിക്കുന്നതല്ല.
