ബേലൂർ മഖ്ന നാഗർഹോളയിലെത്തി; ദൗത്യം പ്രതിസന്ധിയിൽ

വയനാട് : മാനന്തവാടിയിൽ അജീഷ് എന്ന കർഷകന്‍റെ ജീവനെടുത്ത ബേലൂർ മഖ്നയെന്ന കാട്ടാനയെ മയക്കു വെടിവച്ച് പിടികൂടാനുള്ള ദൗത്യം പ്രതിസന്ധിയിൽ.

ആന കേരളം കടന്ന് നാഗർഹോളയിലെ ത്തിയെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. വനാതിർത്തിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് നിലവിൽ ആന. കർണാടക വനത്തിന്റെ കൂടുതൽ ഉൾവശത്തേക്കാണ് ആനയിപ്പോൾ സഞ്ചരിക്കുന്നത്.

കർണാടക വനം വകുപ്പ് നിരീക്ഷണം തുടരുന്നുണ്ടെങ്കിലും ഇന്ന് പകൽ ആന തിരിച്ചെത്താൻ സാധ്യതയില്ലെന്നാണ് നിഗമനം. രാത്രിയോടെ ആന തിരിച്ചു വന്നേക്കുമെന്നാണ് ദൗത്യ സംഘത്തിന് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!