പാലാ : വിവിധ അപകടങ്ങളിൽ പരിക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ചേർപ്പുങ്കൽ ഹൈവേയിൽ വച്ച് നടന്നു പോകുന്നതിനിടെ കാർ ഇടിച്ചു വീണു അതിഥി തൊഴിലാളി ബീഹാർ സ്വദേശി അങ്കു മാറ്റോയ്ക്ക് ( 51 ) പരുക്കേറ്റു. രാത്രി 9 മണിയോടെയാണ് അപകടം .
വൈകുന്നേരം ഈരാറ്റുപേട്ട ഭാഗത്ത് വച്ച് ബൈക്കിൻ്റെ പിറകിൽ കാറിടിച്ചു ബൈക്കിന് പിന്നിൽ യാത്ര ചെയ്തിരുന്ന എലിവാലി സ്വദേശി സോണിച്ചൻ സണ്ണിക്ക് ( 32 ) പരുക്കേറ്റു .
