തിരുവനന്തപുരം: കെ. കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അദ്ദേഹവുമായി ഇപ്പോൾ നല്ല ബന്ധമാണെന്നും ലീഡർ ഇല്ലാത്ത സമയത്ത് പരസ്പരം വഴക്കിടുന്നതിൽ പ്രസക്തിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേകാഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അനിൽ ആന്റണിയും പത്മജ വേണുഗോപാലും കോൺഗ്രസ് വിട്ടുപോയപ്പോൾ വിഷമമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
കെ. മുരളീധരനുമായി ഇപ്പോൾ നല്ല ബന്ധമാണ്. നല്ല സൗഹൃദമാണ്. ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ല. ലീഡറുടെ (കെ. കരുണാകരൻ) മരണത്തിനു ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാക്കരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. ആ ചാപ്റ്റർ കഴിഞ്ഞു. ലീഡർ ഇല്ലാത്ത സമയത്ത് ഞങ്ങൾ തമ്മിൽ വഴക്കിടുന്നതിൽ പ്രസക്തിയില്ല.
