ന്യൂദല്‍ഹി : മലയാളിക്ക് തിരുവോണ സമ്മാനവുമായി നരേന്ദ്രമോദി സര്‍ക്കാര്‍. സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കിയുള്ള വിജ്ഞാപനം ഇറക്കി.
ഇന്നാണ് കേന്ദ്രം ‘കേരള’ എന്നതു മാറ്റി ‘കേരളം’ എന്നാക്കുന്നതിനുള്ള വിജ്ഞാപനമിറക്കിയത്. തിരുവോണത്തിന്റെ തലേന്നാണ് വിജ്ഞാപനം ഇറങ്ങിയതെന്നത് ശ്രദ്ധേയമാണ്. പേരുമാറ്റാനുള്ള ബില്‍ 14ന് നിയമമായിരുന്നു. വിജ്ഞാപനത്തോടെ
പേരുമാറ്റം സംബന്ധിച്ച അന്തിമ നടപടിക്രമം പൂര്‍ത്തിയായി.
