കൊയിലാണ്ടിയിൽ മോഷ്ടിച്ച് കൊണ്ടു പോകുന്നതിനിടെ ബസ് ചെളിയിൽ താഴ്ന്നു…

കോഴിക്കോട് : കൊയിലാണ്ടിയിൽ നിന്നും മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ ബസ് ചെളിയിൽ താഴ്ന്നു.

കോഴിക്കോട്-കൊയിലാണ്ടി റൂട്ടിൽ ഓടുന്ന ‘സെനോ’ എന്ന ബസാണ് മോഷണം പോയത്. കൊയിലാണ്ടി സ്റ്റാൻഡിൽ നിന്നും കടത്തിയ ബസ് പൊയിൽക്കാവിനും ചെങ്ങോട്ടുകാവിനും ഇടയിൽ വെച്ച് ചെളിയിൽ താഴുകയായിരുന്നു. ഇതോടെ മോഷ്ടാക്കൾ കടന്നുകളഞ്ഞു.

രാവിലെയാണ് ഉടമയും ബസ് ജീവനക്കാരും മോഷണവിവരം അറിഞ്ഞത്. നിലവിൽ ചെളിയിൽ പൂണ്ടുപോയ ബസ് ക്രൈൻ ഉപയോഗിച്ച് ഉയർത്തിയിട്ടുണ്ട്. സംഭവത്തിൽ കൊയിലാണ്ടി പോലീസിൽ പരാതി നൽകുമെന്ന്  ബസ് ഉടമ സലാഹുദ്ദീൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!