പഹൽഗാം ഭീകരാക്രമണം…ഭീകരുടെ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്…

രാജ്യത്തെ ഞെട്ടിച്ച പഹൽഗാം ഭീകരാക്രമണത്തിൽ, ഭീകരുടെ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള പദ്ധതി തയ്യാറാക്കിയത് ആക്രമണത്തിന് ഒരാഴ്ച മുൻപാണ്. ട്രെക്കിങ് മൊബൈൽ ആപ്പ് വഴിയാണ് ലൊക്കേഷൻ കണ്ടെത്തിയതെന്നും എൻഐഎ കുറ്റപത്രത്തിൽ പറയുന്നു.

പാക് ഹാന്റലർ സാജിദ് ജാട്ട് അയച്ചുനൽകിയ വിവരങ്ങൾ ഭീകരർ ട്രാക്ക് ചെയ്തത് ആപ്പ് വഴി‌യാണ്. ദാച്ചിഗാം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരുടെ ഫോണുകളിൽ നിന്ന് മാപ്പുകളുടെ സ്ക്രീൻ ഷോട്ടുകൾ കണ്ടെടുത്തു. ഭീകരർക്ക് ആയുധങ്ങൾ പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി എത്തിച്ചു നൽകി. കൊല്ലപ്പെട്ട ഭീകരൻറെ ഫോണിൽനിന്ന് ഫോട്ടോകളും ഡിജിറ്റൽ തെളിവുകളും ലഭിച്ചു. ഏപ്രിൽ 15, 16 തീയതികളിലെ രണ്ട് മാപ്പ് സ്ക്രീൻഷോട്ടുകളും കണ്ടെത്തി.

ഏപ്രിൽ 22 ലെ ഭീകരാക്രമണത്തിൽ മൂന്ന് തീവ്രവാദികൾക്ക് നേരിട്ട് പങ്കുണ്ടെന്നാണ് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.  പഹൽഗാം. ആക്രമണത്തിന് മറുപടിയായി, മെയ് 7 ന് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ പാകിസ്താനിലെയും പാകിസ്താൻ അധിനിവേശ കശ്മീരിലെയും (പിഒകെ) തീവ്രവാദ ഒളിത്താവളങ്ങളിൽ ആക്രമണം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!