ശബരിമലയിലെ ടെൻഡർ വിവരങ്ങൾ ചോർത്തിയ സംഭവം: ഹെഡ് ക്ലാർക്കിന് സസ്പെൻഷൻ…

തിരുവനന്തപുരം : ശബരിമലയിലെ കുത്തക ലേലത്തിന്റെ ടെൻഡർ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ ഹെഡ് ക്ലാർക്ക് റെജിമോനെ സസ്പെൻഡ് ചെയ്തതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു.

ഇയാളുടെ മൊബൈൽ ഫോണിൽ നിന്നാണ് വിവരങ്ങൾ ചോർന്നത്. സുതാര്യത ഉറപ്പാക്കാനാണ് ഇ-ലേലം നടപ്പാക്കാൻ തീരുമാനിച്ചത്. ഇതാണ് അട്ടിമറിച്ചത്. ടെൻഡർ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ കൂടുതൽപേർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ തുടർ നടപടികളുണ്ടാകു മെന്നും കെ ജയകുമാർ പറഞ്ഞു.

ശബരിമലയിലെ ലോഹ ആക്രികൾ ക്ലീൻ കേരള കമ്പനിയ്ക്ക് കൊടുക്കാൻ തീരുമാനിച്ചതായും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. ശബരിമല തീർഥാടന കാലത്ത് 110 കടകൾ നടത്താനുള്ള ലേലത്തിൽ ടെൻഡറിൽ പങ്കെടുത്തവരുടെ വിവരങ്ങളാണ് ചോർന്നത്.

സംഭവത്തിൽ ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിവരം ചോർന്നതോടെ ടെൻഡറും തുടർന്ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇ-ലേലവും റദ്ദാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!