പിതാവിനെ നിരന്തരം ഉപദ്രവിച്ച മകനോട് വീട് വിട്ടുപോകാൻ കോടതി ഉത്തരവ്…

കുന്നംകുളം : സ്വന്തം പിതാവിനെ നിരന്തരമായി മർദ്ദിക്കുകയും ഉപദ്രവിക്കുകയും ചെയ്ത മകനോട് വീട് വിട്ടുപോകാൻ കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എൽ. ജയന്തൻ ഉത്തരവിട്ടു.

കുന്നംകുളം പാറേമ്പാടം വടക്കെത്തലക്കൽ സൈമനെ (78) മർദ്ദിച്ച മകൻ ജോബി (46) യോടാണ് വീട്ടിൽ നിന്നും പുറത്തുപോകാൻ കോടതി നിർദേശിച്ചത്. കോടതി ഉത്തരവിനെ തുടർന്ന് കുന്നംകുളം പോലീസിന്റെ സഹായത്തോടെ ഇന്നലെ വൈകുന്നേരം ജോബിയെ വീട്ടിൽ നിന്നും പുറത്താക്കി.

നേരത്തെ ലഹരി വിൽപ്പന ചോദ്യം ചെയ്തതിന് പിതാവ് സൈമനെ മർദ്ദിച്ചതിന് ജോബിക്കെതിരെ കുന്നംകുളം പോലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷവും ജോബി മർദ്ദനം തുടരുകയായിരുന്നു.

നിരോധിത പുകയില ഉൽപ്പന്നങ്ങൾ സഹിതം മാസങ്ങൾക്ക് മുമ്പ് പോലീസ് അറസ്റ്റ് ചെയ്ത ജോബി ഹാൻസ് വിൽപ്പന നടത്തിയ കേസിലും ജാമ്യമെടുത്തിട്ടുള്ള കുന്നംകുളം പോലീസിന്റെ നോട്ടപ്പുള്ളിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!