കൊച്ചി : സി.എം.ആർ.എല്‍ – എക്സാലോജിക് മാസപ്പടി കേസില്‍ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നില്‍ ഹാജരായി.
നേരത്തെ ജൂണ്‍ 29-ന് ഹാജരാകണമെന്നാണ് അറിയിച്ചിരുന്നതെങ്കിലും, തീരുമാനിച്ചതി ലും നേരത്തെയാണ് അവർ അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്.
എസ്.എഫ്.ഐ.ഒ സമർപ്പിച്ച കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 രേഖകള്‍ ഇ.ഡിക്ക് ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. കോടതി ഉത്തരവുണ്ടായിരുന്നിട്ടും ഈ രേഖകള്‍ എസ്.എഫ്.ഐ.ഒയില്‍ നിന്ന് ലഭിക്കാൻ കാലതാമസം നേരിട്ടിരുന്നു.
ഈ പുതിയ രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ വീണയില്‍ നിന്ന് കൂടുതല്‍ വ്യക്തത തേടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ഈ രേഖകള്‍ കേസില്‍ അതീവ നിർണ്ണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എക്സാലോജിക് കമ്പനിക്ക് സി.എം.ആർ.എല്ലില്‍ നിന്ന് ലഭിച്ച തുകയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ കൂടുതല്‍ വിവരങ്ങള്‍ ഇതിലൂടെ പുറത്തുവരുമെ ന്നാണ് ഇ.ഡി കരുതുന്നത്.
സി.എം.ആർ.എല്‍ – എക്സാലോജിക് മാസപ്പടി കേസ്: വീണ വീണ്ടും ഇ ഡി ക്ക് മുമ്പിൽ
