കെഎസ്ആർടിസി ബസ് കള്ളനെ പിടിക്കാനായില്ല, ഇരുട്ടിൽ തപ്പി പൊലീസ്…

പാലക്കാട് : പാലക്കാട് ബസ് സ്റ്റാൻഡിൽ നിന്നും കെഎസ്ആർടിസി ബസ് കടത്തിക്കൊണ്ട് പോയ പ്രതി ഒരു ദിവസം കഴിഞ്ഞിട്ടും കാണാമറയത്ത് തന്നെയാണ്. കേസന്വേഷിക്കുന്ന പൊലീസ് ഇരുട്ടിൽ തപ്പുകയാണെന്നാണ് ആക്ഷേപം. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കാത്തതാണ് കേസ് അന്വേഷണത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ബസ് മോഷ്‌ടിച്ച കള്ളൻ പാലക്കാട്‌ നഗരത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളയാളാണെന്ന് സംശയിക്കുന്നതായാണ് ഇപ്പോൾ പൊലീസ് പറയുന്നത്.

ഇതിനിടെ പാലക്കാട് നഗരത്തിൽ വീണ്ടും വാഹന മോഷണം ഉണ്ടായി. കോട്ടമൈതാനത്ത് ഇളനീർ കച്ചവടം നടത്തുന്ന വ്യാപാരിയുടെ ഗൂഡ്‌സ് ഓട്ടോ മോഷണം പോയി. യാക്കര സ്വദേശി കൃഷ്‌ണൻ്റെ ഗുഡ്‌സ് ഓട്ടോയാണ് മോഷണം പോയത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കെഎസ്ആർടിസി ബസ് സ്റ്റാൻ്റ് – യാക്കര പാതയിൽ വെച്ചാണ് ഓട്ടോ മോഷണം പോയതെന്നാണ് കൃഷ്‌ണൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ പാലക്കാട് ടൗൺ സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!