പാലാ : മഹാത്മാ ഗാന്ധി യുണിവേഴ്സിറ്റി B.Sc zoology ക്ക് മൂന്നാം റാങ്ക് നേടി രാമപുരം കൂടപ്പുലത്തിൻ്റെ അഭിമാനമായി മാറിയ നന്ദന എസ് നായർ കുഴിക്കപ്പാറയിലിനെ ഭാരതീയ ജനതാ പാർട്ടി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഷോൺ ജോർജ് പൊന്നാട അണിയിച്ച് ആദരിച്ചു.

കൂടപ്പുലം വാർഡ് മെമ്പറും ബിജെപി രാമപുരം പഞ്ചായത്ത് ജനറൽ സെക്രട്ടറിയുമായ M P ശ്രീനിവാസ്, ബിജെപി രാമപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബിജുകുമാർ, മുൻ വാർഡ് മെമ്പർ സുശീലകുമാരി മനോജ്,ബൂത്ത് പ്രസിഡന്റ് സുരേഷ് ആറുകാക്കൽ, സെക്രട്ടറി രാജീവ് A C, മധു പെരുമ്പനാക്കുഴിയിൽ എന്നിവർ പങ്കെടുത്തു.
തൊടുപുഴ കോപ്പറേറ്റീവ് കോളേജ് ഓഫ് ലോ അധ്യാപകനായ Dr. ശൈലേഷ് എസ് നായരുടെയും, കുടക്കച്ചിറ വിദ്യാധിരാജ സ്കൂൾ പ്രിൻസിപ്പൽ രമ്യ ശൈലേഷിൻ്റെയും മകൾ ആണ് നന്ദന.സഹോദരി അർച്ചന എസ് നായർ.
