തൃശ്ശൂർ : 2025ലെ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം പ്രശസ്ത സാഹിത്യനിരൂപകനും അധ്യാപക ശ്രേഷ്ഠനുമായ പ്രൊഫ. കെ പി ശങ്കരന്.
മലയാള ഭാഷയ്ക്കും ഭക്തി സാഹിത്യത്തിൻ്റെ വളർച്ചയ്ക്കും വികാസത്തിനും നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം.
അമ്പതിനായിരത്തി ഒന്നു രൂപയും ഗുരുവായൂരപ്പൻ്റെ ചിത്രം ആലേഖനം ചെയ്ത, പത്തു ഗ്രാം സ്വർണ്ണപ്പതക്കവും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ജ്ഞാനപ്പാന പുരസ്കാരം .
പൂന്താനത്തിൻ്റെ ജൻമദിനമായ കുംഭമാസത്തിലെ ‘അശ്വതി നാളിൽ ( 2025 മാർച്ച് 3, തിങ്കളാഴ്ച ) വൈകിട്ട് 5ന് മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ചേരുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.
ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം പ്രൊഫ. കെ പി ശങ്കരന്
