കൊച്ചി: മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. മാവേലിക്കര സ്വദേശി ബിലാൽ എന്ന ശ്രീകുമാറാണ് അറസ്റ്റിലായത്. പ്രതിപട്ടികയിൽ പുറത്തുള്ളയാളാണ് ഇയാൾ.
പെൺകുട്ടിയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളുടെ അറസ്റ്റ്. പിടിയിലായ സിന്ധുവും ബിലാൽ എന്ന ശ്രീകുമാറും തമ്മിൽ അടുത്ത ബന്ധമെന്ന് പൊലീസ്.
യുവതികളെ വിദേശത്തേക്ക് കൊണ്ടുപോകുന്നതിൽ ബിലാലിന് നിർണ്ണായക റോളെന്ന് പൊലീസ്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 4 ആയി
