റാസൽഖൈമയിലെ വാഹനാപകടം: മരിച്ചവരിൽ തലശ്ശേരി സ്വദേശിയും

യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരിൽ തലശ്ശേരി സ്വദേശിയും. തലശ്ശേരി സ്വദേശി സങ്കീർത്ത സുരേഷ്(26) ആണ് മരിച്ചത്.

ആകെ 13 പേരാണ് അപകടത്തിൽ മരിച്ചത്. ഇതിൽ 11 പേരും ഇന്ത്യക്കാരാണെന്നാണ് പ്രാഥമിക വിവരം.

ഒരു ഫിലിപ്പീൻസ് സ്വദേശിയും ഒരു ശ്രീലങ്കൻ സ്വദേശിയും മരിച്ചവരിൽ ഉൾപ്പെടുന്നു. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ തുടരുകയാണ്. അതിനിടെ, അപകടത്തിൽ പരിക്കേറ്റ 26 പേരിൽ 12 പേർ ആശുപത്രി വിട്ടു.

റാസൽഖൈമയിലെ അൽ വതൻ സ്ട്രീറ്റിൽ കഴിഞ്ഞദിവസമാണ് ബസിന് പിറകിൽ ട്രക്ക് ഇടിച്ചുകയറി അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട ബസ് മലയാളിയുടെ ഉടമസ്ഥതയിലുള്ളതാണെന്നാണ് വിവരം.

ഒമാനിൽ പോയി വിസ പുതുക്കി മടങ്ങുകയായിരുന്നവരാണ് ബസിലുണ്ടായിരുന്നത്. അപകടസമയത്ത് ബസിൽ 41 യാത്രക്കാരുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!