15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി; 399 രൂപയ്ക്ക് 28 ദിവസം ഡാറ്റ! പുതുവർഷ ഓഫറുകളുമായി ജിയോ…

ന്യൂഡൽഹി : പുതുവർഷത്തെ വരവേൽക്കാൻ ഉപയോക്താക്കൾക്ക് ഡാറ്റാ വിരുന്നൊരുക്കി റിലയൻസ് ജിയോ. ‘ഹാപ്പി ന്യൂ ഇയർ 2.0’ എന്ന പേരിൽ പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാനുകളുടെ ശ്രേണിയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

399 രൂപ മുതൽ ആരംഭിക്കുന്ന പ്ലാനുകളിൽ അൺലിമിറ്റഡ് 4ജി, 5ജി ഡാറ്റയും അധിക വിനോദ ആനുകൂല്യങ്ങളുമുണ്ട്. ഇതിന് പുറമെ വെറും 15 രൂപയ്ക്ക് ഒരു ദിവസത്തെ അൺലിമിറ്റഡ് 5ജി ഡാറ്റയും 50 രൂപയ്ക്ക് രാത്രികാല അൺലിമിറ്റഡ് ഡാറ്റയും ലഭ്യമാക്കുന്ന പ്രത്യേക പാക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

399 രൂപയ്ക്ക് 28 ദിവസം അൺലിമിറ്റഡ് ഡാറ്റ.

പുതിയ ശ്രേണിയിലെ പ്രധാന ആകർഷണം 399 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ്. 28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിൽ അൺലിമിറ്റഡ് 4ജി, 5ജി ഡാറ്റയ്ക്കൊപ്പം അൺലിമിറ്റഡ് വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസും ലഭിക്കും.ഡാറ്റയ്ക്കും കോളുകൾക്കും പുറമെ നിരവധി ഡിജിറ്റൽ സേവനങ്ങളും പ്ലാനിന്റെ ഭാഗമാണ്. 12 മാസത്തെ കാൻവ പ്രോ സബ്‌സ്‌ക്രിപ്ഷൻ, ജിയോഹോട്ട്സ്റ്റാർ മൊബൈൽ, ജിയോടിവി വഴി ഹോളിവുഡ് ഉള്ളടക്കങ്ങൾ, ഫാൻകോഡ് എന്നിവ ലഭിക്കും.

ജിയോഗെയിംസ് മൊബൈൽ സബ്‌സ്‌ക്രിപ്ഷൻ, ജിയോഎഐക്ലൗഡിൽ 50 ജിബി ക്ലൗഡ് സ്റ്റോറേജ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ജസ്റ്റ്‌ഡയൽ ലൈറ്റ്, ഹൈപ്പർലോക്കൽ കൂപ്പണുകൾ, ഡിജിറ്റൽ ഡയറി തുടങ്ങിയ അധിക ആനുകൂല്യങ്ങളുമുണ്ട്.

3,999 രൂപയ്ക്ക് ഒരു വർഷം അൺലിമിറ്റഡ് ഡാറ്റ

വീണ്ടും വീണ്ടും റീചാർജ് ചെയ്യാതെ ദീർഘകാലത്തേക്ക് സേവനം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്കായി 3,999 രൂപയുടെ വാർഷിക പ്ലാനുമുണ്ട്. 365 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് 4ജി, 5ജി ഡാറ്റയും വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസും ലഭിക്കും.12 മാസത്തെ കാൻവ പ്രോ ലൈറ്റ് സബ്‌സ്‌ക്രിപ്ഷൻ, ജിയോഹോട്ട്സ്റ്റാർ മൊബൈൽ, ജിയോടിവി വഴിയുള്ള ഹോളിവുഡ് ഉള്ളടക്കങ്ങൾ, ഫാൻകോഡ് എന്നിവയും ഈ പ്ലാനിൽ ഉൾപ്പെടുന്നു. കൂടാതെ ജിയോഎഐക്ലൗഡിൽ 50 ജിബി സ്റ്റോറേജും ലഭിക്കും.

15 രൂപയ്ക്കും 25 രൂപയ്ക്കും അൺലിമിറ്റഡ്

5ജി അധിക ഡാറ്റ ആവശ്യമുള്ളവർക്കായി കുറഞ്ഞ നിരക്കിലുള്ള രണ്ട് 5ജി ആഡ് ഓൺ പാക്കുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 15 രൂപയുടെ പാക്കിൽ ഒരു ദിവസത്തേക്കും 25 രൂപയുടെ പാക്കിൽ രണ്ട് ദിവസത്തേക്കും അൺലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കും. ഡൗൺലോഡ് പരിധിയോ വേഗത കുറയ്ക്കലോ ഉപയോഗ നിയന്ത്രണങ്ങളോ ഉണ്ടാകില്ലെന്നാണ് കമ്പനിയുടെ അവകാശവാദം.

50 രൂപയ്ക്ക് രാത്രി മുഴുവൻ അൺലിമിറ്റഡ് ഡാറ്റ

രാത്രികാലങ്ങളിൽ ഇന്റർനെറ്റ് കൂടുതൽ ഉപയോഗിക്കുന്നവർക്കായി 50 രൂപയുടെ പ്രത്യേക പാക്കുമുണ്ട്. 28 ദിവസത്തേക്ക് എല്ലാ ദിവസവും രാത്രി 12 മണി മുതൽ പുലർച്ചെ അഞ്ചു മണിവരെ അൺലിമിറ്റഡ് 4ജി, 5ജി ഡാറ്റയാണ് ഇതിലൂടെ ലഭിക്കുക. ഈ സമയത്ത് ഉപയോഗിക്കുന്ന ഡാറ്റ പകൽ സമയത്തെ സാധാരണ ഡാറ്റാ ബാലൻസിൽനിന്ന് കുറയ്ക്കില്ലെന്നതാണ് പ്രത്യേകത.

എപ്പോൾ മുതൽ ലഭ്യമാകും?

പുതിയ പ്ലാനുകളിൽ 399 രൂപ, 3,999 രൂപ റീചാർജ് പ്ലാനുകളും 25 രൂപയുടെ 5ജി ആഡ് ഓൺ പാക്കും നവംബർ 24 മുതൽ ലഭ്യമാകും. 15 രൂപയുടെ പാക്ക് ഇതിനകം തന്നെ ലഭ്യമാണ്. 50 രൂപയുടെ രാത്രികാല അൺലിമിറ്റഡ് ഡാറ്റ പാക്ക് നവംബർ 26 മുതലാണ് ലഭ്യമാകുക. മൈജിയോ ആപ്പ്, ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, റീട്ടെയിൽ സ്റ്റോറുകൾ, അംഗീകൃത വിതരണക്കാർ എന്നിവ വഴി റീചാർജ് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!