IFFK ഡിസംബർ 11 മുതൽ; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും…

തിരുവനന്തപുരം : 31ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്ന് (25/11/2026) രാവിലെ 10 മണി മുതൽ ആരംഭിക്കും.

ഡിസംബർ 11 മുതൽ 18 വരെയാണ് മേള. ഇത്തവണ രാവിലെ 7 മണിക്ക് ആദ്യ ഷോ ഉണ്ടാകും. ടാഗോർ തിയേറ്ററിൽ 24 മണിക്കൂറും സിനിമകളുടെ പ്രദർശനം ഉണ്ടാകും.

ഡെലിഗേറ്റ് രജിസ്‌ട്രേഷനായി http://registration.iffk.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം.

ഈ വർഷത്തെ മേളയിൽ മത്സരവിഭാഗം, മലയാളം സിനിമയുടെ ശതാബ്ദി ആഘോഷം എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്.

മത്സര വിഭാഗത്തിൽ ആകെ 14 ചിത്രങ്ങളാണ് ഇത്തവണ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോക സിനിമാ വിഭാഗത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മികച്ച സിനിമകൾക്കൊപ്പം മലയാളത്തിൽ നിന്നുള്ള സിനിമകളും ഈ വിഭാഗത്തിൽ മാറ്റുരയ്ക്കും.

സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ ‘പദയാത്ര’ മത്സര വിഭാഗത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലിയോ തദ്ദേവൂസ് സംവിധാനം ചെയ്ത ‘ചെവിട്ടോർമ്മ’യാണ് മത്സര വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ മലയാള ചിത്രം. മത്സവിഭാഗത്തിന് പുറമേ, മലയാള സിനിമയുടെ ശതാബ്ദി പ്രമാണിച്ച് ‘ക്രിട്ടിക്‌സ് ഡിസ്‌കവറി’ എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക വിഭാഗത്തിൽ 5 പുതിയ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!