തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശൻ നാളെ ഡൽഹിക്ക് പോകും. AICC നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്തി നരേന്ദ്ര മോദിയെ കാണാനും മുഖ്യമന്ത്രിയുടെ ശ്രമം.
അതേസമയം പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ എംഎല്‍എ സത്യപ്രതിജ്ഞയില്‍ അച്ഛന്‍റെ മുഴുവന്‍ പേരും പറഞ്ഞാണ് വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മേനോൻ എന്ന ചേര്‍ത്ത് സത്യവാചകം ചൊല്ലിയതിൽ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
കോൺഗ്രസ് നേതാക്കളടക്കം വിമർശനവുമായി രംഗത്തെത്തിയിരുന്നു.2021ൽ നിയമസഭയിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യവേ ‘വി ഡി സതീശൻ എന്ന ഞാൻ’ എന്നായിരുന്നു സതീശന്‍ ഉപയോഗിച്ചിരുന്നത്. എന്നാൽ ‘വടശ്ശേരി ദാമോദര മോനോൻ സതീശൻ എന്ന ഞാൻ’ എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യവേ വിഡി സതീശൻ പറഞ്ഞത്.
