കോട്ടയം: സഭാ തർക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ അനുനയ നീക്കം പരാജയപ്പെട്ടു.
സഭയ്ക്ക് ആഴത്തില്‍ മുറിവേറ്റിരിക്കു കയാണെന്നും, മുറിവുണങ്ങാതെയും നീതിനിഷേധം തുടരുമ്പോഴും ഇനിയൊരു അനുരഞ്ജന ചർച്ചയ്ക്കില്ലെന്നും സഭാ നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചു.
കോട്ടയം ദേവലോകം അരമനയിലെത്തി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സഭ നിലപാട് വ്യക്തമാക്കിയത്.
മണർകാട്, കോതമംഗലം ദേവാലയങ്ങളില്‍ പാത്രിയാർക്കീസ് ബാവ പ്രവേശിച്ചത് ഗുരുതരമായ നിയമലംഘനമാണെന്ന് ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാദർ തോമസ് വർഗീസ് അമയില്‍ പറഞ്ഞു.
ഈ വിഷയത്തില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശത്തില്‍ മലങ്കര സഭയ്ക്ക് ശക്തമായ വിയോജിപ്പുണ്ട്. നിയമോപദേശത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ടോയെന്നും, മുന്നണിയിലെ ഘടകകക്ഷികളുടെ സ്വാധീനം അതിലുണ്ടോയെന്നും സഭയ്ക്ക് ആശങ്കയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
