എംഡിഎംഎയുമായി സാക്കിറ വീണ്ടും പിടിയിൽ; പരിശോധനയ്ക്കിടെ വനിതാ എക്സൈസ് ഉദ്യോഗസ്ഥയ്ക്ക് നേരെ…

തിരുവമ്പാടി : ലഹരിമരുന്ന് കേസുകളിൽ നേരത്തെയും പ്രതിയായ യുവതി വീണ്ടും എംഡിഎംഎയുമായി എക്സൈസ് പിടിയിൽ.

തിരുവമ്പാടി പാമ്പിഴഞ്ഞപാറ മാട്ടുമ്മൽ വീട്ടിൽ എ.കെ. സാക്കിറയിൽനിന്ന് 11.465 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. എക്സൈസ് പരിശോധനയ്ക്കിടെ അക്രമാസക്തയായ യുവതി വനിതാ ഉദ്യോഗസ്ഥയെ ആക്രമിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തു.

ചൊവ്വാഴ്ച കെടവൂർ വെണ്ടേക്കുമുക്കിലെ സ്വകാര്യ അപ്പാർട്മെന്റിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

താമരശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.ജെ. സജിന്റെ നേതൃത്വത്തിലുള്ള സംഘവും ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്. വാണിജ്യ അളവിൽ എംഡിഎംഎ കൈവശം വച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!