ഇരുചക്ര വാഹനങ്ങളില്‍ കൈവിട്ട അഭ്യാസം വേണ്ട; രണ്ട് കൈകയും ഹാന്‍ഡിലില്‍ വേണം, പുതിയ മാറ്റവുമായി കേന്ദ്രം

ന്യൂഡല്‍ഹി: ഹാന്‍ഡിലില്‍ നിന്ന് കൈവിട്ട് ഇരുചക്രവാഹനങ്ങള്‍ ഓടിച്ചുള്ള അഭ്യാസം കാണിക്കുന്നവര്‍ക്ക് പൂട്ട് വീഴുന്നു. ഇത്തരം കൈവിട്ട കളികള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇരുചക്ര വാഹനങ്ങളുടെ ഹാന്‍ഡിലില്‍ രണ്ടു കൈകളും ഉണ്ടെന്ന് ഉറപ്പാക്കുന്ന ത്രിതല ‘ഹാന്‍ഡ്സ് ഫ്രീ’ സാങ്കേതികവിദ്യ നിര്‍മാതാക്കള്‍ നിര്‍ബന്ധമായും വാഹനങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടി വരും.

ഗതാഗത മന്ത്രാലയത്തിനു കീഴിലുള്ള ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേഡ്‌സ് കമ്മിറ്റിയാണ് (എഐഎസ്സി) ഇതിനുള്ള കരട് തയാറാക്കിയത്. വാഹനനിര്‍മാതാക്കളുടെ പ്രതിനിധികളും കമ്മിറ്റിയിലുണ്ട്. പുതിയ സുരക്ഷാ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതോടെ ഇരുചക്ര വാഹനങ്ങളുടെ വിലയില്‍ ചെറിയ തോതിലുള്ള വര്‍ധന ഉണ്ടാകും.

8 സെക്കന്‍ഡ് കഴിഞ്ഞിട്ടും കൈകള്‍ തിരികെ ഹാന്‍ഡിലില്‍ വച്ചില്ലെങ്കില്‍ വാഹനത്തിന്റെ വേഗം തനിയെ കുറയും (കോസ്റ്റ് ഡൗണ്‍ മോഡ്). വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഏതെങ്കിലും ഒരു കൈ ഹാന്‍ഡിലില്‍ നിന്ന് മാറ്റിയാല്‍ 3 സെക്കന്‍ഡിനുള്ളില്‍ ഡിസ്പ്ലേയില്‍ മുന്നറിയിപ്പും ഓഡിയോ അലര്‍ട്ടും മുഴങ്ങും. ഹാന്‍ഡിലില്‍ രണ്ടു കൈകളും കൃത്യമായി വയ്ക്കാതെ എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യാനാകില്ല (ഇഗ്‌നിഷന്‍ ലോക്ക്).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!