ആൽബം ഷൂട്ടിങിനായി ചെന്നൈയിൽ നിന്നെത്തി;
വിരിപ്പാറയിൽ യുവാവ് മുങ്ങി മരിച്ചു

ചാലക്കുടിപ്പുഴയിലെ കൊന്നക്കുഴി വിരിപ്പാറയിൽ ചെന്നൈ സ്വദേശി മുങ്ങി മരിച്ചു. ആൽബം ഷൂട്ടിങ്ങിന് ചെന്നെയിൽനിന്നും എത്തിയ സംഘത്തിലെ പ്രവീൺ ആണ് മരിച്ചത്. പുഴയിലെ ആഴമുള്ള കയമായതിനാൽ സ്‌കൂബാ ഡൈവിങ്ങിലൂടെ ചാലക്കുടി അഗ്നിരക്ഷാ നിലയത്തിലെ സ്‌കൂബാ ഡൈവർമാരായ അനിൽ മോഹനും, ആർഎം നിമേഷും , രെജു എവി യും ചേർന്നാണ് പ്രവീണിനെ മുങ്ങി എടുത്തത്.

തിരച്ചിലിന് ചാലക്കുടി ഫയർ സ്റ്റേഷൻ അസ്സിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ആർകെ രമേഷിന്റെ നേതൃത്വത്തിൽ ഷഹാർ എ, അരുൺ എസ് വി , റെജി എസ് വാര്യർ , മിഥുൻ പി. എസ്, അബൂബക്കർ കെ പി, സിവിൽ ഡിഫൻസ് സംഘം ഡേവിസ് എംപി എന്നിവർ ഉണ്ടായിരുന്നു. ചാലക്കുടി പൊലീസ് സ്ഥലത്ത് എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!