ചെങ്ങന്നൂർ : ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലും വി ഡി സതീശന്റെ ഫ്ലക്സ് ബാനർ. ശക്തമായ എതിർപ്പുമായി കെ.സി, ആർ.സി വിഭാഗങ്ങൾ.
എം.സി റോഡിൽ ചെങ്ങന്നൂർ വടക്കനേത്ത് ഷോപ്പിംഗ് കോംപ്ലക്സിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ് ഫ്ലക്സ് ബാനർ സ്ഥാപിച്ചിരിക്കുന്നത്.
ടീം യുഡിഎഫ് എന്നുപറഞ്ഞ് ജനങ്ങളുടെ മുന്നിൽ വോട്ട് ചോദിച്ച കോൺഗ്രസിന് ഇത് അപമാനമാണെന്ന് കെ.സി, ആർ.സി വിഭാഗം പറയുന്നു.
തെരഞ്ഞെടുപ്പു കാലത്ത് വൺമാൻഷോ മാത്രമാണ് സതീശൻ നടത്തിയതെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ കുറിച്ചും അതിന്റെ സാമ്പത്തിക ചെലവുകളെക്കു റിച്ചും ഒന്നും തന്നെ സതീശൻ അന്വേഷിക്കുക പോലും ചെയ്തിട്ടില്ല എന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്.
എല്ലാ കാര്യങ്ങളും തെരഞ്ഞെടുപ്പിനായി ചെയ്തുകൊടുത്തത് കെ.സി വേണുഗോപാലാണെന്നും പറയുന്നു.
എന്തായാലും കോൺഗ്രസിനുള്ളിൽ പൊട്ടിപ്പുറപ്പെട്ട കലാപം വോട്ടുകൾ നൽകി വിജയിപ്പിച്ച ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇവർ പറയുന്നു.
