റോഡിന് കുറുകെ കിടന്ന കേബിളിൽ തട്ടി സ്കൂട്ടർ മറിഞ്ഞു, കഴുത്തിൽ കേബിൾ കുരുങ്ങി; ആലപ്പുഴയിൽ അധ്യാപികയ്ക്ക്…

ആലപ്പുഴ : റോഡിന് കുറുകെ കിടന്ന കേബിളിൽ തട്ടി സ്കൂട്ടർ മറിഞ്ഞ് അധ്യാപികയ്ക്ക് ഗുരുതര പരിക്ക്. പുന്നപ്ര എൻ എസ് എസ് യു പി സ്കൂൾ അധ്യാപിക ചമ്പക്കുളം ദേവി നിവാസിൽ നീതു എസ് പണിക്കർക്കാണ് (37) പരിക്കേറ്റത്. രാവിലെ സ്കൂളിലേക്ക് പോകുംവഴി പഴയ നടക്കാവ് റോഡിലായിരുന്നു അപകടം

റോഡിന് കുറുകെ കിടന്ന സ്വകാര്യ കേബിളിൽ തട്ടി സ്കൂട്ടർ മറിഞ്ഞുവീഴുകയായിരുന്നു. തുടർന്ന് അധ്യാപികയുടെ കഴുത്തിൽ കേബിൾ കുരുങ്ങി. ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ മറ്റ് അധ്യാപകരും ചേർന്നാണ് ഇവരെ ആദ്യം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇടതുകാലിന് ഒടിവും കൈയ്ക്ക് പൊട്ടലുമേറ്റ ഇവരെ പിന്നീട് പുന്നപ്ര സഹകരണ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!