കൊല്ലത്ത് വേനൽമഴയിൽ എണ്ണപ്പന കടപുഴക്കി വീണ് യുവതിക്ക് ദാരുണാന്ത്യം

കൊല്ലം: കനത്ത വേനല്‍ മഴയില്‍ എണ്ണപ്പന ദേഹത്തേക്ക് കടപുഴകി വീണ് യുവതിക്ക് ദാരുണാന്ത്യം. വിളക്കുപാറ സ്വദേശി സരിതയാണ് മരിച്ചത്. മറ്റ് തൊഴിലാളികള്‍ ഓടി മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി.

കനത്ത വേനല്‍മഴയാണ് കൊല്ലം ജില്ലയിയിലെ മലയോരമേഖലയില്‍ പെയ്തത്. മഴയ്‌ക്കൊപ്പം വലിയ കാറ്റും ഉണ്ടായി. അതിനിടെ തൊഴിലാൡകള്‍ കാടുവെട്ടുന്നതിനിടെ ഓയില്‍ ഫാം എസ്‌റ്റേറ്റിലെ എണ്ണപ്പന ഒടിഞ്ഞുവീഴുകയായിരുന്നു. പരിക്കേറ്റ സ്ത്രീ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!