ചെങ്ങന്നൂർ : ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു. മുളക്കുഴ പുത്തൻ പീടികയിൽ അഷറഫ് പി.എം.ന്റെയും, സുനീതയുടെയും മകൻ ആസിഫ് അഷറഫ് (23) ആണ് ഇടിമിന്നലേറ്റ് മരിച്ചത്
ചെവ്വാഴ്ച വൈകിട്ട് 5.45 ഓടെയാണ് അപകടം നടന്നത്.
പുത്തൻകാവ് പള്ളി ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കിടെയാണ് ഇടിമിന്നലേറ്റത്.
ഉടൻ തന്നെ മാലക്കര ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മെയ് 15 – ന് ദുബൈയിലേക്ക് തിരിച്ചു പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.
