ബാധ ഒഴിപ്പിക്കല്‍:  15 വയസുകാരിയെ മര്‍ദ്ദിച്ച ഉസ്താദ് അറസ്റ്റിൽ


ആലപ്പുഴ : ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ 15 വയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച രണ്ടാം പ്രതിയായ ഉസ്താദ് അറസ്റ്റില്‍.

കീരിക്കാട് വില്ലേജില്‍ വേരുവള്ളി ഭാഗം മുറിയില്‍ തയ്യില്‍ പടീറ്റതില്‍ വീട്ടില്‍ യൂസഫ് കുട്ടി (56) അറസ്റ്റിലായത്.

ഹരിപ്പാട് സ്വദേശിനിയായ 15 വയസ്സുകാരിയെ ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ കായംകുളത്തുള്ള വീട്ടില്‍ വെച്ച് കയ്യും കാലും കെട്ടിയിട്ട് ചൂരല്‍ ഉപയോഗിച്ച് അടിച്ച് വേദനിപ്പിച്ച കേസിലാണ് ഉസ്താദ് അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവാണ് ഈ കേസിലെ ഒന്നാം പ്രതി. ഇയാളുടെ വീട്ടിലാണ് പെണ്‍കുട്ടി താമസിച്ചു വന്നിരുന്നത്. ഇയാള്‍ പോക്‌സോ കേസില്‍ ഉള്‍പ്പെട്ട് ജയിലിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!