ഇചല്ലാൻ മെഗാ അദാലത്ത്…
മോട്ടോർ വാഹന നിയമ ലംഘനങ്ങൾ പിഴയടച്ചു തീർക്കുവാൻ സുവർണ്ണാവസരം…

കോട്ടയം ::ജില്ലയിൽ മോട്ടോർ വാഹന വകുപ്പും , പോലീസ് ഡിപ്പാർട്ട്മെന്റും      സംയുക്തമായി ഇ ചല്ലാൻ മെഗാ അദാലത്ത് നടത്തുന്നു.

20/04/2026 തിങ്കൾ മുതൽ 25/04/2026 രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കോട്ടയം ആർ ടി ഓഫീസിലും, കോട്ടയം എൻഫോഴ്സ്മെന്റ് ആർ ടി ഓഫീസിലും ചങ്ങനശ്ശേരി, കാഞ്ഞിരപ്പള്ളി, പാലാ, വൈക്കം, ഉഴവൂർ സബ് ആർ ടി ഓഫീസുകളിലും വച്ച് നടത്തുന്ന മെഗാ അദാലത്തിൽ  31/12/2024 വരെ ഇചല്ലാൻ നിലവിലുള്ള വാഹനങ്ങൾക്ക് ഇചല്ലാന്റെ 50% അടച്ച് തീർപ്പാക്കാം.

ചല്ലാൻ അടക്കാതെ കോടതിയിലേയ്ക്ക് പോയ വാഹനങ്ങൾക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. കേരള സർക്കാരിന്റെ വൺ ടൈം ആംനെസ്റ്റി സ്കീം മുഖേന നടപ്പാക്കുന്ന ഈ പദ്ധതിയുടെ അവസാന തീയതി 30/04/2026 ആണ്. വാഹന ഉടമകൾ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കോട്ടയം ആർ ടി ഒ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!