ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിൽ ആലപ്പുഴ സ്വദേശിയായ വയോധികൻ ചികിത്സയിൽ; ബന്ധുക്കളെ തിരയുന്നു

ന്യൂഡൽഹി : ദൽഹിയിലെ എൽ.എൻ.ജെ.പി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആലപ്പുഴ സ്വദേശിയായ വയോധികന്റെ ബന്ധുക്കളെ തിരയുന്നു.

ആലപ്പുഴ കലവൂർ മടശ്ശേരിൽ വീട്ടിൽ ഉലഹന്നാൻ ജോൺ (77) ആണ് നിലവിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരിക്കുന്നത്. ഇദ്ദേഹത്തോടൊപ്പം നിലവിൽ ബന്ധുക്കളാരും കൂട്ടിനില്ലാത്ത സാഹചര്യത്തിലാണ് സഹായം അഭ്യർത്ഥിച്ച് അറിയിപ്പ് പുറപ്പെടുവിച്ചത്.

ആലപ്പുഴ കലവൂർ സ്വദേശിയായ ഇദ്ദേഹത്തിന് അവറാച്ചൻ എന്ന് പേരുള്ള ഒരു സഹോദരനുണ്ടെന്നാണ് വിവരം. ചികിത്സയിൽ കഴിയുന്ന ഉലഹന്നാൻ ജോണിനെയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയോ തിരിച്ചറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് അധികൃതരും സുഹൃത്തുക്കളും അഭ്യർത്ഥിക്കുന്നു.

ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ സെന്തിൽ എന്ന വ്യക്തിയുമായി 9015304171 എന്ന ഫോൺ നമ്പറിൽ അടിയന്തിരമായി ബന്ധപ്പെടേണ്ടതാണ്. ആലപ്പുഴ കലവൂർ ഭാഗത്തുള്ളവർ ഈ വാർത്ത പരമാവധി ആളുകളിലേക്ക് എത്തിച്ച് ബന്ധുക്കളെ കണ്ടെത്തുവാൻ സഹായിക്കണമെന്നാണ് ദൽഹിയിൽ നിന്നുള്ള സുഹൃത്തുക്കളുടെ അഭ്യർത്ഥന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!