വീടുകയറിയുവാവിനെയും സുഹൃത്തുക്കളെയും മർദ്ദിച്ച എട്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം: സംഘം ചേർന്ന് വീടുകയറി ആക്രമണം നടത്തിയ കേസിൽ എട്ടുപേർ അറസ്റ്റിൽ.

മുദാക്കൽ ചെമ്പൂരിൽ കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു അക്രമം നടന്നത്. ശ്രീരാജ് (26), സുഹൃത്തുക്കളായ ആദർശ് (21), അജിത്ത് (22) എന്നിവരെ ആക്രമിച്ച കേസിൽ വാളക്കാട് പീലിയോട്ടുകോണം സ്വദേശികളായ അനീഷ് ലാൽ, സൂരജ്, ശ്യാംലാൽ, വിഷ്ണുലാൽ, ഭദ്രൻ, സന്തോഷ്‌, അനന്ദു, കിരൺ എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ശ്രീരാജിന്‍റെ സുഹൃത്തായ ആദർശും ഒന്നാം പ്രതിയായ അനീഷ് ലാലിന്‍റെ മകനും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!