പാലാ : മാർ സ്ലീവാ മെഡിസിറ്റിയിൽ ന്യൂറോ ആൻഡ് സ്പൈൻ സർജറി ക്യാമ്പ് ഏപ്രിൽ 30 വരെ നടത്തും. നാഡീവ്യൂഹവും, നട്ടെല്ല് സംബന്ധവുമായ രോഗങ്ങൾക്ക് വിദഗ്ധ പരിശോധനയും ചികിത്സയും ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലഭ്യമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു
നട്ടെല്ല് വേദന, ഡിസ്ക് പ്രശ്നങ്ങൾ, തലച്ചോറിലെ വിവിധ രോഗങ്ങൾ, നാഡി സംബന്ധമായ മറ്റ് ബുദ്ധിമുട്ടുകൾ എന്നിവ നേരിടുന്നവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. വിദഗ്ദ ന്യൂറോ ആൻഡ് സ്പൈൻ സർജന്മാർ പരിശോധനയ്ക്ക് നേതൃത്വം നൽകും. രജിസ്ട്രേഷനും, കൺസൾട്ടേഷനും സൗജന്യമാണ്.
തുടർന്നുള്ള ഐ.പി, ലാബ്, റേഡിയോളജി സേവനങ്ങൾക്ക് കൺസഷനും ഏർപ്പെടുത്തിയിട്ടുണ്ട്. ശസ്ത്രക്രിയ ആവശ്യമുള്ളവർക്കു പ്രത്യേക പാക്കേജുകളും ക്രമീകരിച്ചിട്ടുണ്ട്. ക്യാമ്പിന്റെ സേവനം ആവശ്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.ഫോൺ – 7907742620, 8606966529
