കോട്ടയം : കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡൻ്റും കുട്ടികളുടെ ലൈബ്രറി ചെയർമാനുമായ എബ്രഹാം ഇട്ടിച്ചെറിയ (88) അന്തരിച്ചു. സംസ്ക്കാരം പിന്നീട്.
അര നൂറ്റാണ്ടായി കോട്ടയത്തെ സാമൂഹ്യ സാംസ്കാരിക കായിക മേഖലകളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. 1982 മുതൽ കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡൻ്റാണ് കോട്ടയം വൈഎംസിഎ , രാമവർമ്മ യൂണിയൻ ക്ലബ്ബ് മുൻ പ്രസിഡൻ്റായിരുന്നു.
ചന്തക്കടവ് ചക്കാലയിൽ പരേതരായ എബ്രഹാമും മേരി കുട്ടിയുമാണ് മാതാപിതാക്കൾ. ഭാര്യ ആനിലില്ലി. മക്കൾ എബ്രഹാം സി , അനീറ്റ തോമസ്, ബിനീറ്റ വർഗീസ്, ആനി എബ്രഹാം.
