നടൻ കൃഷ്ണകുമാർ നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ  ചെയർമാൻ

ന്യൂഡൽഹി : പ്രശസ്ത സിനിമാ താരം കൃഷ്ണകുമാറിനെ നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ പാർട്ട് ടൈം ചെയർമാനായി നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം പുറത്തിറക്കി.

എൻ.എഫ്.ഡി.സിയുടെ നോൺ ഒഫീഷ്യൽ ഡയറക്ടറായും ഇദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്. മൂന്ന് വർഷത്തേക്കാണ് നിയമന കാലാവധി. കേന്ദ്ര സർക്കാരിന്റെ സിനിമാ നയങ്ങളും വികസന പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന സ്ഥാപനമാണ് എൻ.എഫ്.ഡി.സി. നിലവിൽ ബി.ജെ.പി ദേശീയ കൗൺസിൽ അംഗമാണ് നടൻ കൃഷ്ണകുമാർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!