കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ

കോട്ടയം: ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…

വെരൂർ : ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ലിന്റോ ലിപ്സ് (ഗോസ്പൽ  പോളിമേഴ്സ് ), തെക്കേക്കര, റാണി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മെയിന്റനൻസ് നടക്കുന്നതിനാൽ  ടി ജെ, സൂര്യ, ക്ലാസിക്, ഹൈറേഞ്ച് സിസിൽസൺ, തെക്കേക്കര, ജനത, വിജയ, അലീന, ടോംസ്  ( ഓൾഡ്), പടിഞ്ഞാറേക്കര, സി എഫ് എസ് സി, അശോക, രോഹിണി, റാണി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ    വൈദ്യുതി വിതരണം തടസ്സപ്പെടും.

പള്ളിക്കത്തോട് :  ഇലെകട്രിക്കൽ സെക്ഷൻ പരിധിയിൽ ആനിക്കാട് , ഒന്നാം മൈൽ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും .

കുറിച്ചി : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ  ഇടനാട്ട് പടി , ഇടനാട്ട് പടി അമ്പലം  ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

പാമ്പാടി : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പാമ്പാടി മാർക്കറ്റ് ഭാഗങ്ങളിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പാലാ : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ ടൗൺഹാൾ, രാജധാനി, ബ്രിഡ്ജ്, ഗവ. ഹോസ്പിറ്റൽ ജംഗ്ഷൻ, യൂണിവേഴ്സൽ, BSNL, കുരിശുപള്ളി, കിസ്കോ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

വാകത്താനം : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പന്നിത്തടം, ജെറുസലേം മൗണ്ട് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9മുതൽ വൈകീട്ട് 5വരെ വൈദ്യുതി മുടങ്ങും.

കടുത്തുരുത്തി : കടുത്തുരുത്തി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കടുത്തുരുത്തി ടൗൺ, ആയാംകുടി എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ  ഉച്ചക്ക് 1 മുതൽ രാത്രി 8 മണി വരെ വൈദ്യുതി മുടങ്ങും.

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മക്കുതറ, മല്ലികശ്ശേരി, മല്ലികശ്ശേരി ടവർ, ഈവ  ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!