മദ്യ ലഹരിയിൽ വാക്കു തർക്കം; വയനാട് അമ്പലവയലിൽ മധ്യവയസ്കനെ തലയ്ക്കടിച്ച് കൊലപെടുത്തി

വയനാട് : അമ്പലവയലിൽ മദ്യ ലഹരിയിലുണ്ടായ തർക്കത്തെത്തുടർന്ന് മധ്യവയസ്കനെ തലക്കടിച്ച് കൊലപെടുത്തി. അമ്പലവയൽ ആണ്ടൂർ സ്വദേശി വേണുഗോപാലാണ് ചികിത്സയിലിരിക്കെ മരിച്ചത്. കൊലപാതകത്തിൽ ആനപാറ സ്വദേശി പ്രമോദിനെ അറസ്റ്റ് ചെയ്ത് പോലീസ്.

മദ്യ ലഹരിയിൽ വാക്കു തർക്കത്തെ തുടർന്ന് തലക്കടിക്കുകയായിരുന്നു. മൂന്ന് ദിവസങ്ങൾക്കു മുമ്പാണ് സംഘർഷം ഉണ്ടായത്. ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടാണ് വേണുഗോപാൽ മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!