തൊണ്ണൂറ്റിയേഴാമത് ഓസ്കർ അവാർഡ് പ്രഖ്യാപനം…

തൊണ്ണൂറ്റിയേഴാമത് ഓസ്കർ അവാർഡ് പ്രഖ്യാപനം പുരോഗമിച്ചുകൊണ്ടിരിക്കുന്നു . ഇരുപത്തിമൂന്ന് വിഭാഗങ്ങളിലാണ് പുരസ്കാരം പ്രഖ്യാപിക്കുന്നത്. മികച്ച ചിത്രം, നടൻ, നടി കാറ്റഗറികളിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യൻ പ്രതീക്ഷയായി ‘അനുജ’ ഉണ്ട്. മികച്ച നടിയ്ക്കായി ദ സബ്സ്റ്റൻസിലെ പ്രകടനത്തിന് ഡെമി മൂറും അനോറയിലെ പ്രകടനത്തിന് മൈക്ക് മാഡിസനുമാണ് മുന്നിൽ.മികച്ച നടനായി ദ ബ്രൂട്ടലിസ്റ്റിലെ ഏഡ്രിയൻ ബ്രോഡിയും എ കംപ്ലീറ്റ് അൺനോണിലെ തിമോത്തി ഷലമേയും മത്സരിക്കുന്നു.

മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും മികച്ച ചിത്രസംയോജനത്തിന് സീൻ ബേക്കറിനും പുരസ്കാരം ലഭിച്ചു. അനിമേറ്റഡ് ഷോർട്ട്ഫിലിം വിഭാഗത്തിൽ ഇൻ ദ് ഷാഡോ ഓഫ് ദ് സൈപ്രസ് ആണ് പുരസ്കാരം നേടിയത്.

എമിലിയ പെരെസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് സോയി സൽദാനക്ക് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചു. ദ് സബ്സ്റ്റൻസ് എന്ന ചിത്രത്തിന് മികച്ച മേക്കപ്പ്, കേശാലങ്കാരം എന്നീ വിഭാഗത്തിൽ അവാർഡ് ലഭിച്ചു. മികച്ച സിനിമയ്ക്കുള്ള ഓസ്‌കാറിനായി മത്സരിക്കുന്ന 10 ചിത്രങ്ങളിൽ സ്പാനിഷ് ഭാഷയിലുള്ള ഫ്രഞ്ച് ചിത്രം എമീലിയ പെരസ് ആണ് മുന്നിൽ. 13 നോമിനേഷനുകളാണ് ചിത്രത്തിനുള്ളത്. ഇതാദ്യമായാണ് ഇംഗ്ലീഷ് ഇതര ചിത്രം ഓസ്‌കാറിൽ ഇത്രയധികം നോമിനേഷനുകൾ നേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!