തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും റെക്കോർഡ് ഏക്കത്തുക; സ്വന്തമാക്കിയത്…

തൃശ്ശൂർ : തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും റെക്കോർഡ് ഏക്കത്തുക. 13,56,000 രൂപയ്ക്കാണ് അക്കിക്കാവ് പൂരത്തിലെ കൊങ്ങന്നൂർ ദേശം പൂരാഘോഷകമ്മിറ്റി രാമനെ ഏക്കത്തിനെടുത്തത്.

കഴിഞ്ഞവർഷം ചാലിശ്ശേരി പൂരത്തിന് 13,33,333 രൂപയ്ക്ക് ചാലിശ്ശേരി പടിഞ്ഞാറെമുക്ക് പൂരാഘോഷ കമ്മിറ്റി രാമചന്ദ്രനെ ഏക്കത്തിനടുത്ത റെക്കോർഡാണ് പഴങ്കഥയായത്. ഈ റെക്കോർഡ് ആണ് ഇപ്പോൾ കൊങ്ങന്നൂർ ദേശം മറികടന്നത്.

ഫെബ്രുവരി ഏഴിനാണ് ‘അക്കികാവ് പൂരം’. ആ ആഴ്ചയിൽ തന്നെ ചീരംകുളം പൂരം വരുന്നതിനാൽ ചീരംകുളം പൂരത്തിലെ ചെമ്മണൂർ ഗ്രാമം പൂരാഘോഷ കമ്മിറ്റിയാണ് കൊങ്ങന്നൂർ ദേശത്തിനൊപ്പം ആനയെ ലേലത്തിന് എടുക്കാൻ മത്സരിച്ചത്. ഇന്ന് രാവിലെ തെച്ചിക്കോട്ടുകാവ് ക്ഷേത്ര ഓഫീസിലാണ് ലേലം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!