ജനുവരി 30ന് മോഷ്ടിച്ച ബൈക്കുമായി  ദിവസങ്ങളോളം വിലസി; കള്ളൻ ഒടുവിൽ പിടിയിൽ…

കൊല്ലം : പാരിപ്പള്ളിയിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി ഗതാഗത ലംഘനം നടത്തി ഉടമയ്ക്ക് പിഴ വാങ്ങി നൽകിയ കള്ളൻ അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശി സുനിത്താണ് ബൈക്ക് ഹാജരാക്കി പോലീസിൽ കീഴടങ്ങിയത്. മാധ്യമങ്ങൾ നൽകിയ റിപ്പോർട്ടുകളാണ് നീതി ലഭിക്കാൻ കാരണമെന്നും,  ഒപ്പം നിന്ന എല്ലാവർക്കും നന്ദിയെന്നും ബൈക്ക് ഉടമയായ സിജോ പറഞ്ഞു.പാരിപ്പള്ളി പോലീസിൽ പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും മോഷണം പോയ ബൈക്കോ മോഷ്ടാവിനെയോ കണ്ടെത്താൻ കഴിയാത്തതിന്‍റെ വിഷമം സിജോ മാധ്യമങ്ങളോട്  പറഞ്ഞിരുന്നു.

ജനുവരി 30ന് മോഷ്ടിച്ച ബൈക്കുമായി പോയ കള്ളൻ ദിവസങ്ങളോളം വിലസി. ഹെൽമറ്റ് ഇല്ലാതെയുള്ള മോഷ്ടാവിന്‍റെ യാത്രയ്ക്ക് രണ്ട് തവണ ബൈക്ക് ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പിന്‍റെ പിഴ നൽകി. സിജോയുടെ നിസഹായവസ്ഥ വാർത്തയായതോടെ പോലീസ് ഉണർന്ന് പ്രവർത്തിച്ചു.  മോഷ്ടാവിന്‍റെ ഫോട്ടോ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ചിറയിൻകീഴ് സ്വദേശിയായ സുനിത്താണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു.പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ മോഷ്ടാവ് ബൈക്ക് ഹാജരാക്കി പാരിപ്പള്ളി സ്റ്റേഷനിൽ കീഴടങ്ങി. അന്വേഷണം ഊര്‍ജിതമായതോടെ പ്രതി സഹിക്കെട്ടാണ് കീഴടങ്ങിയതെന്നും നീതിയിലേക്ക് വഴിയൊരുക്കിയതിന് മാധ്യമങ്ങളോട്  നന്ദിയുണ്ടെന്നും സിജോ പറഞ്ഞു. മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾ കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!