കൊല്ലം : വഴിത്തർക്കത്തെ തുടർന്ന് അയൽവാസിയെ വെട്ടിപ്പരുക്കേൽപ്പിച്ച് വയോധികൻ തൂങ്ങി മരിച്ചു. പേരൂർ കുറ്റിച്ചിറ പാലൂർ വീട്ടിൽ മനോഹരൻ പിള്ള(70) ആണ് മരിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞത്: ഇന്ന് രാവിലെ അയൽവാസിയായ ഷാജഹാനും മനോഹരൻ പിള്ളയുമായി വഴിത്തർക്കം ഉണ്ടായി. വാക്കേറ്റത്തിനിടെ ഷാജഹാന്റെ കഴുത്തിന് വെട്ടിപ്പരുക്കേൽപ്പി ക്കുകയായിരുന്നു.ഷാജഹാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെയാണ് മനോഹരൻപിള്ളയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കിളികൊല്ലൂർ പൊലീസ് കേസെടുത്തു.
