റിപ്പബ്ലിക് ദിനാഘോഷം: ഗവർണർ രാജേന്ദ്ര അർലേക്കർ പതാക ഉയർത്തി

തിരുവനന്തപുരം : സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാ ഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർ പതാക ഉയർത്തി.

സെൻട്രൽ സ്റ്റേഡിയത്തിലെ പരേഡ് ഗവർണർ പരിശോധിച്ചു. തുടർന്ന് പരേഡുകൾ ഗവർണർക്ക് അഭിവാദ്യമർപ്പിച്ചു. വ്യോമസേനയിൽ നിന്നുള്ള വികാസ് വസിഷ്ഠിന്റെ നേതൃത്വത്തിലാണ് പരേഡുകൾ അണിനിരന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ തുടങ്ങിയവരും, എംഎൽഎമാരും സെൻട്രൽ സ്റ്റേഡിയത്തിലെത്തിയിട്ടുണ്ട്. വിവിധ ജില്ലകളിൽ മന്ത്രിമാരുടെ നേതൃത്വത്തിലും പതാക ഉയർത്തി.

ഇതിനിടെ,  റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ തളർന്നു വീണു.

കണ്ണൂരിൽ റിപ്പബ്ലിക് ദിന പ്രസംഗം അവസാനിക്കുന്ന വേളയിലാണ് അദ്ദേഹത്തിന് തളർച്ച അനുഭവപ്പെട്ടത്.
കൂടെ ഉണ്ടായിരുന്ന ഗൺമാനും, മറ്റുള്ളവരും ചേർന്ന് അദ്ദേഹത്ത താങ്ങി എടുത്ത് ഉടൻ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!