പ്രധാനമന്ത്രിക്ക് സ്വർണ തളിക സമ്മാനിക്കാൻ ഒരുങ്ങി സുരേഷ് ഗോപി


തൃശൂർ : മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരില്‍ എത്തുമ്പോള്‍ സമ്മാനിക്കാൻ സ്വര്‍ണത്തളിക ഒരുക്കി മുൻ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപി .

സ്വര്‍ണ കരവിരുതില്‍ വിദഗ്ധനായ അനു അനന്തനാണ് ഈ സ്വ‍ര്‍ണ്ണത്തളിക നിര്‍മ്മിച്ചിരിക്കുന്നത്. തളിക മോദിക്ക് സമ്മാനിക്കുന്നതിന് മുമ്ബ് എസ് പി ജി ഉദ്യോഗസ്ഥരുടെ പരിശോധന പൂര്‍ത്തിയായി.

എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ താമസിക്കുന്ന മോദി നാളെ രാവിലെ 6.30ന് ഗുരുവായൂര്‍ക്ക് തിരിക്കും. സുരേഷ് ഗോപിയുടെ മകളുടേത് ഉള്‍പ്പെടെ 4 വിവാഹച്ചടങ്ങുകളില്‍ അദ്ദേഹം പങ്കെടുക്കും.

അവിടെ നിന്ന് തൃപ്രയാര്‍ ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം കൊച്ചിയിലേക്ക് മടങ്ങും. വില്ലിംഗ്ടണ്‍ ഐലന്റില്‍ കൊച്ചിൻ ഷിപ്പ് യാര്ഡിന്റെ അന്താരാഷ്ട്ര കപ്പല്‍ റിപ്പയറിംഗ് കേന്ദ്രം, പുതിയ ഡ്രൈ ഡോക്ക് എന്നിവ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. തുടര്‍ന്ന് മറൈൻ ഡ്രൈവില്‍ ബിജെപി ശക്തികേന്ദ്ര ഇൻ ചാര്‍ജുമാരുടെ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. നാളെ ഉച്ചയ്ക്ക് 2.35ഓടെ പ്രധാനമന്ത്രി നെടുമ്ബാശ്ശേരിക്ക് മടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!