‘ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വിഐപി പ്രവേശനം’: അയോധ്യ ക്ഷേത്രത്തിൻ്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

അയോധ്യ: അയോധ്യ ക്ഷേത്രത്തിൻ്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടക്കുന്നു എന്ന മുന്നറിയിപ്പുമായി പൊലീസ്. ക്ഷേത്രത്തിൽ വിഐപി പ്രവേശനം നൽകാമെന്ന് വാഗ്ധാനം നൽകിയുള്ള തട്ടിപ്പ് വ്യാപകമാകുന്നു എന്നാണ് പൊലീസ് മുന്നറിയിപ്പ്.

ഈ മാസം 22ന് പ്രതിഷ്ഠാ ചടങ്ങ് നടക്കാനിരിക്കെയാണ് ഭക്തരെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ തട്ടിപ്പ് നടക്കുന്നത്. ‘രാമജന്മഭൂമി ഗൃഹ് സമ്പർക്ക് അഭിയാൻ’ എന്ന പേരിൽ ആപ്പ് വികസിപ്പിച്ചാണ് തട്ടിപ്പ്.

ആപ്പ് വഴി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തിൽ വിഐപി പ്രവേശനം ഉറപ്പുനൽകുന്നുണ്ട്. ആപ്പിൻ്റെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെ ഛത്തീസ്ഗഡ് പൊലീസാണ് മുന്നറിയിപ്പുമായി രംഗത്തുവന്നത്.

രാമക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ട്രസ്റ്റിൻ്റേതല്ല ഈ ആപ്പെന്നും ആപ്പ് ഡൗൺലോഡ് ചെയ്യരുതെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!