തിരഞ്ഞെടുപ്പ് കമ്മിഷനോട് 48 ചോദ്യങ്ങൾ… സുപ്രീംകോടതിയിൽ രാഹുൽ ഗാന്ധിയുടെ…

ന്യൂദൽഹി : തിരഞ്ഞെടുപ്പ് കമ്മിഷനോട് 48 ചോദ്യങ്ങൾ ഉന്നയിക്കാൻ അനുമതി തേടി രാഹുൽ ഗാന്ധിയും ഇന്ത്യാ സഖ്യ നേതാക്കളും.

തിരഞ്ഞെടുപ്പ് കമ്മിഷണർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപഹർജി സമർപ്പിച്ചത്. ചോദ്യങ്ങൾക്ക് കമ്മിഷൻ സത്യവാങ്മൂലത്തിലൂടെ മറുപടി നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട വിവിധ സംശയങ്ങളിൽ കമ്മിഷനിൽനിന്ന് വ്യക്തത തേടുകയാണ് രാഹുൽ ഗാന്ധിയും ഇന്ത്യാ സഖ്യവും. പ്രത്യേക വോട്ടർ പട്ടിക പരിഷ്കരണമായ എസ്ഐആറുമായി ബന്ധപ്പെട്ട ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും.

പ്രത്യേക വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള തീരുമാനം തിരഞ്ഞെടുപ്പ് കമ്മിഷൻ കൂട്ടായാണോ എടുത്തതെന്നാണ് ഹർജിയിലെ പ്രധാന ചോദ്യം. ഫോം 6ലെ മാറ്റങ്ങൾ, ഇറോനെറ്റ്, ഇസിഐനെറ്റ് എന്നീ സംവിധാനങ്ങളിലെ നിയന്ത്രണങ്ങൾ തുടങ്ങിയ വിഷയങ്ങളിലും വിശദീകരണം തേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!