കോട്ടയം : ബൈക്കുകൾ കൂട്ടിയിടിച്ച് കാറിനു മുന്നിലേക്ക് വീണ യുവാവിന് ദാരുണാന്ത്യം. കോട്ടയം നഗര പരിധിയിൽ പുത്തനങ്ങാടിയിലാണ് അപകടമുണ്ടായത്.
കല്ലറ ആയാംകുടി കപിക്കാട് തുരുത്തേൽ വീട്ടിൽ വിപിൻ സന്തോഷ് (ഉണ്ണിയമ്മ – 26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30നായിരുന്നു അപകടം.
ഡിവൈഎഫ്‌ഐ ആയാംകുടി മേഖലാ വൈസ് പ്രസിഡന്റും, മധുരവേലി യൂണിറ്റ് സെക്രട്ടറിയുമാണ്.
കോട്ടയത്തു നിന്നും തിരുവാതുക്കൽ ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. വിപിൻ സഞ്ചരിച്ച ബൈക്ക് മറ്റൊരു ദിശയിൽ നിന്നും എത്തിയ ബൈക്കിൽ തട്ടി നിയന്ത്രണം നഷ്ടമായ ശേഷം എതിർ ദിശയിൽ വന്ന കാറിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ വിപിൻ തൽക്ഷണം മരിച്ചു.
സംസ്‌കാരം 17 ന് (ബുധനാഴ്ച) രാവിലെ 11.30 ന് വീട്ടുവളപ്പിൽ നടക്കും.
ബൈക്കുകൾ കൂട്ടിയിടിച്ച് കാറിനു മുന്നിലേക്ക് വീണ യുവാവിന് ദാരുണാന്ത്യം
