ആറ്റിങ്ങലില്‍ യുവാവിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തി



തിരുവനന്തപുരം : ആറ്റിങ്ങലില്‍ യുവാവിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തി. കാര്യവട്ടം സ്വദേശിയായ നിതീഷ് ചന്ദ്രന്‍(30) ആണ് വെട്ടേറ്റത്.

ആറ്റിങ്ങല്‍ കൊല്ലംപുഴ പാലത്തിന് സമീപമാണ് രക്തം വാര്‍ന്ന് അവശനിലയില്‍ ഇയാളെ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറുമണിയോടെ കൂടിയായിരുന്നു സംഭവം.

രാവിലെ നടക്കാനിറങ്ങിയവരാണ് ആദ്യം കണ്ടത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

യുവാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടശേഷം മൊഴിയെടുത്തശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!