ആർത്തവ അവധി പെൺകുട്ടികളെ ചേർത്തുപിടിക്കുന്ന തീരുമാനം, ആൺകുട്ടികളെയും ബോധവൽക്കരിക്കണം: ഫാത്തിമ തഹിലിയ എംഎൽഎ

കോഴിക്കോട്: വിദ്യാർത്ഥിനികൾക്ക് എല്ലാ മാസവും മൂന്ന് ദിവസം ആർത്തവ അവധി നൽകാനുള്ള സർക്കാരിന്റെ തീരുമാനം തികച്ചും ഉചിതമാണെന്ന് ഫാത്തിമ തഹിലിയ എംഎൽഎ.

ഈ തീരുമാനത്തെ പെൺകുട്ടികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അവർ വ്യക്തമാക്കി. ആർത്തവ അവധി പ്രഖ്യാപനത്തിനെതിരെ സ്വന്തം പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ നിന്നും മറ്റ് കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് സർക്കാരിനെ പിന്തുണച്ച് എംഎൽഎ രംഗത്തെത്തിയിരിക്കുന്നത്.

ലോകത്തെ പല വികസിത രാജ്യങ്ങളിലും സമാനമായ രീതിയിൽ ആർത്തവ അവധി നൽകുന്ന ഉത്തരവുകൾ നിലനിൽക്കുന്നുണ്ടെന്ന് ഫാത്തിമ തഹിലിയ ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് തന്നെ കേരള സർക്കാരിന്റേത് സ്വാഗതാർഹമായ ചുവടുവെപ്പാണ്.

ആർത്തവ സമയങ്ങളിൽ പെൺകുട്ടികൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ പരിഗണിക്കേണ്ടതുണ്ടെന്ന് എംഎൽഎ ഓർമ്മിപ്പിച്ചു. ഇതോടൊപ്പം തന്നെ വിദ്യാലയങ്ങളിൽ ആൺകുട്ടികൾക്കും ഈ വിഷയത്തിൽ കൃത്യമായ ബോധവൽക്കരണം നൽകേണ്ടതു ണ്ടെന്നും, എങ്കിൽ മാത്രമേ പെൺകുട്ടികൾ അധിക്ഷേപിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ സാധിക്കൂ എന്നും ഫാത്തിമ തഹിലിയ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!