ആഡംബര കാറിടിച്ച് വീട്ടമ്മ മരിച്ച സംഭവം…യുവാവ് മദ്യപിച്ച ബാർ ഇടിച്ച് നിരത്തി

മുംബൈ : മുംബൈയിൽ ആഡംബര കാർ ഇടിച്ച് മത്സ്യവിൽപനക്കാരിയായ വീട്ടമ്മ മരിച്ച സംഭവത്തിൽ, പ്രതി മിഹിർ ഷായ്ക്ക് മദ്യം വിളമ്പിയ ബാർ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് അനധികൃതമായി നിർമിച്ച ബാറിന്റെ ഒരു ഭാഗം തകര്‍ത്തത്.

ശനിയാഴ്ച രാത്രി പാർട്ടിയിൽ പങ്കെടുക്കാൻ ഇവിടെയെത്തിയ മിഹിർ ഷാ ഞായറാഴ്ച പുലർച്ചെ വരെ ഇവിടെനിന്ന് മദ്യപിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വർളിയിൽ വച്ച്, മിഹിർ ഓടിച്ച കാർ കാവേരിയും ഭർത്താവും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചത്.അപകടത്തിന് പിന്നാലെ കാവേരി മരിക്കുകയായിരുന്നു.

കേസിലെ മുഖ്യപ്രതിയായ മിഹിര്‍ ഷാ സംഭവത്തിന് ശേഷം ഒളിവിൽ പോയെങ്കിലും പൊലീസ് പിടികൂടിയിരുന്നു .ശിവസേന ഷിന്‍ഡെ വിഭാഗം നേതാവ് രാജേഷ് ഷായുടെ മകനാണ് അറസ്റ്റിലായ മിഹിര്‍ ഷാ.

ജൂലൈ ഏഴിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പിന്നീട് ഇയാള്‍ ഒളിവില്‍ പോയിരുന്നു. സംഭവത്തിന് പിന്നാലെ എക്‌സൈസ് വിഭാഗം ബാര്‍ സീല്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ബാറിന്റെ ഒരു ഭാഗം കോര്‍പ്പറേഷന്‍ അധികൃതര്‍ തകര്‍ത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!