വീണ്ടും വില്ലനായി കുഴിമന്തി; കൊടുങ്ങല്ലൂരിൽ ഭക്ഷ്യവിഷബാധയേറ്റ് 27 പേർ ആശുപത്രിയിൽ

തൃശൂർ: കൊടുങ്ങല്ലൂരിൽ കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. 27 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിഞ്ഞനത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്.

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ ആളുകൾക്ക് വയറിളക്കവും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. പാഴ്‌സൽ വാങ്ങിക്കഴിച്ചവർക്കും സമാന രീതിയിൽ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു.

കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട എന്നീ ആശുപത്രികളാണ് ആളുകൾ ചികിത്സയിൽ കഴിയുന്നത്. സംഭവത്തിന് പിന്നാലെ ആരോഗ്യവകുപ്പും പോലീസും പഞ്ചായത്തിലെ ഭക്ഷ്യസുരക്ഷാ ജീവനക്കാരും ചേർന്ന് ഹോട്ടലിൽ പരിശോധന നടത്തി. ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!